ഗണേഷ് കുമാർ വിവാദത്തിൽ വീണ വിജയനും ആർ. ശ്രീലേഖയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ സംസ്ഥാന പോലീസ് മേധാവി ആർ. ശ്രീലേഖയ്ക്കുമെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തക പ്രസിഡന്റ് ബിനു ചുള്ളിയിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.

ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ആർ. ശ്രീലേഖയോടും സംസാരിച്ചതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടത്.സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് തന്നെ ‘അഡ്ജസ്റ്റ്മെന്റ് വകുപ്പ്’ എന്നാക്കണമെന്ന് ബിനു ചുള്ളിയിൽ വിമർശിച്ചു.

 മന്ത്രിക്കെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ അറിയാമായിരുന്നിട്ടും വീണ വിജയനും ശ്രീലേഖയും ഇടപെട്ടില്ലെന്നും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال