പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: തൃശൂർ താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്.താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു ബാദിറ. 

രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയപ്പോൾ വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال