പ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരനെ മർദിച്ചു; എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും അടക്കം 15 പേർക്കെതിരെ കേസ്

തിരുവല്ല: കലോത്സവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ച വഞ്ചിപ്പാട്ട് കലാകാരനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡണ്ടും സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വഞ്ചിപ്പാട്ട് പരിശീലകൻ ആരോമൽ ശിവയുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു , പ്രസിഡണ്ട് കിരൺ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്. 

മാർച്ച് 3 ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഒരു വർഷം മുൻപ് കലോത്സവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പ്രതിഫലം ചോദിച്ചതിൻ്റെ പേരിലാണ് മർദിച്ചതെന്നാണ് ആരോമൽ ശിവ പറയുന്നത്. അതേസമയം തങ്ങൾ ആരോമൽ ശിവയെ മർദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐ നേതാക്കളുടെ വിശദീകരണം. വിദ്യാർത്ഥികളും പരിശീലകനുമായുള്ള പ്രശ്നം സംസാരിച്ചു തീർക്കാനാണ് ശ്രമിച്ചതെന്നും എസ്എഫ്ഐ നേതാക്കൾ പറയുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال