പൊതുവിദ്യാഭ്യാസ വകുപ്പ് 2023- 24 പദ്ധതി പ്രകാരം 63 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ എ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 2023 ൽ കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കുന്നംകുളത്തിന് സമ്മാനമായി വാഗ്ദാനം ചെയ്തിരുന്ന കെട്ടിടമാണ് എം.എൽ എ ഉദ്ഘാടനം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എ. ഇ. ഒ എ മെയ്തീൻ,
വൈസ് ചെയർമാൻ പി.ജി ജയപ്രകാശ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ , സ്കൂൾ പി. ടി. എ പ്രസിഡൻ്റ് വേണുഗോപാൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.