ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം: രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരുക്ക്


കൊല്ലം: ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരുക്ക്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിച്ച നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു. പുനലൂർ പ്ലാച്ചേരിയിലാണ് സംഭവം. പ്ലാച്ചേരി മാങ്കോണത്ത് ആടിനെ തീറ്റാൻ പോയ അനുമോൾ പത്തുവയസ്സുകാരനായ ആരോൺ,ശാന്തി എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ ശാന്തിക്ക് സാരമായ് കുത്തേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനിടെ കുത്തേറ്റവരുടെ ശരീരത്തിലിരുന്ന തേനീച്ച ഡ്യൂട്ടി നേഴ്സിനെയും കുത്തി. സിസ്റ്റർ ജെസ്സി ക്കാണ് കുത്തേറ്റത്. ആകെ ആറു പേർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال