മല്ലപ്പള്ളി: അവയദാനത്തിലൂടെ ശ്രദ്ധേയായ ആലിനിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന് റെജി ശാമുവല്‍ പറഞ്ഞു. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്.
0487- 2223002 എന്ന നമ്പരില്‍ നിന്നാണ് വിളിയെത്തിയത്. അയിരൂര്‍ സ്വദേശിയായ വിമുക്തഭടന് എ.ആര്.കെ.പിള്ളയെ വിളിച്ചത് വനിതയാണ്. ആലിനിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ രൂപവത്കരിച്ച സംഘടനയുടെ ആളെന്നാണ് പരിചയപ്പെടുത്തിയത്.
എറണാകുളത്തു നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍, വിളിച്ച നമ്പറിന്റെ കോഡ് തൃശൂരിലേത് ആയിരുന്നു. റെജി തന്റെ സുഹൃത്താണെന്നും കുടുംബം ആരോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എ.ആര്.കെ.പിള്ള അറിയിച്ചപ്പോള്‍ ഫോണ്‍ കട്ടുചെയ്തു. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമെന്ന സന്ദേശമാണ് ലഭിച്ചത്.