പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


തൊ​ടു​പു​ഴ : പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ന്‍റെ കു​ഴി​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി കു​ന്നേ​ല്‍ ബെ​ന്നി​യു​ടെ മ​ക​ന്‍ ജെ​യ്‌​സ് (27) ആ​ണ് മ​രി​ച്ച​ത്.

നാ​ളെ വി​ദേ​ശ​ത്തേ​ക്കു ജോ​ലി​ക്കാ​യി തി​രി​കെ പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.45 ഓ​ടെ തൊ​ടു​പു​ഴ-​ഉ​ടു​മ്പ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ മു​ത​ല​ക്കോ​ട​ത്താ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ജെ​യ്‌​സി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ല്‍ ക​ലു​ങ്കി​നാ​യി എ​ടു​ത്തി​ട്ടി​രു​ന്ന കു​ഴി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ജെ​യ്‌​സി​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ള്‍​ട്ട​യി​ല്‍ ജോ​ലി​യി​ല്‍ ചെ​യ്തി​രു​ന്ന ജെ​യ്‌​സ് അ​വ​ധി​ക്കു വ​ന്ന ശേ​ഷം നാ​ളെ വീ​ണ്ടും തി​രി​കെ പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ബി​ന്ദു​വാ​ണ് മാ​താ​വ്. അ​ന്ന ഏ​ക സ​ഹോ​ദ​രി​യാ​ണ്.

മൃ​ത​ദേ​ഹം ഇ​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു കൈ​മാ​റും. ഇ​തി​നി​ടെ അ​പ​ക​ട​ത്തി​നു ശേ​ഷം ക​ടു​ത്ത എ​തി​ര്‍​പ്പു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി. ക​ലു​ങ്കി​നാ​യി എ​ടു​ത്ത കു​ഴി മൂ​ടാ​ത്ത​തി​നാ​ലാ​ണ് ജീ​വ​ന്‍ പൊ​ലി​യാ​നി​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

കാ​ല​ങ്ങ​ളാ​യി ഈ ​കു​ഴി മൂ​ടാ​തെ കി​ട​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال