ഓ​ടം​തോ​ട്ടി​ൽ ക​റ​ങ്ങു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കെ​ണി​ക്കൂ​ട് സ്ഥാ​പി​ച്ചു


മം​ഗ​ലം​ഡാം: പ്ര​തി​ഷേ​ധ​വും ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലു​ക​ളു​മാ​യി ഓ​ടം​തോ​ട്ടി​ൽ ക​റ​ങ്ങു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കെ​ണി​ക്കൂ​ട് സ്ഥാ​പി​ച്ചു. ഓ​ടം​തോ​ട് ച​ട​ച്ചി​ക്കു​ന്നി​ൽ ചി​റ​ക്ക​ൽ ജോ​സി​ന്‍റെ റ​ബ​ർ​തോ​ട്ട​ത്തി​ലെ വ​ഴി​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കൂ​ട് സ്ഥാ​പി​ച്ച​ത്.

കൂ​ടി​ന്‍റെ മ​റ്റൊ​രു അ​റ​യി​ൽ നാ​യ​യാ​ണ് ഇ​ര​യാ​യി ക​ഴി​യു​ന്ന​ത്. മ​ര​ച്ചി​ല്ല​ക​ൾ കൊ​ണ്ടു​മൂ​ടി പൊ​ന്ത​ക്കാ​ടി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ക്കും വി​ധ​മാ​ണ് കൂ​ട് വ​ച്ചി​ട്ടു​ള്ള​ത്.

കൂ​ടി​ന​ടു​ത്ത് റ​ബ​ർ​മ​ര​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷാ​ജു പു​ളി​ക്ക​ൻ, എ. ​ഷെ​റീ​ഫ്, നെ​ന്മാ​റ ഡി​എ​ഫ്ഒ പി. ​പ്ര​വീ​ൺ, ആ​ല​ത്തൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ സു​ബൈ​ർ, മം​ഗ​ലം​ഡാം ഡെ​പ്യു​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ. ക​രീം, ര​ഞ്ജി​ത്ത്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​വി​നീ​ത്, എ​സ്. സ​ജി​ത, പി.​കെ. മ​ഞ്ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട സ്ഥ​ല​മാ​ണ് ച​ട​ച്ചി​ക്കു​ന്ന്. വ​ന​ത്തി​ന​ടു​ത്തെ ചെ​റി​യ കു​ന്ന് പ്ര​ദേ​ശ​മാ​ണി​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഉ​ത്ത​ര​വി​ലാ​ണ് ന​ട​പ​ടി. വാ​ർ​ഡ് മെം​മ്പ​ർ ഷാ​ജു പു​ളി​ക്ക​ന്‍റെ പ​രാ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​റും ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം നെ​ന്മാ​റ ഡി​എ​ഫ്ഒ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഒ​ന്ന​ര​മാ​സം മു​മ്പ് ഓ​ടം​തോ​ട് സി​വി​എം കു​ന്നി​ൽ ച​ര​പ്പ​റ​മ്പി​ൽ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഈ ​വ​ർ​ഷം ക​ടു​വ​യെ ആ​ദ്യം ക​ണ്ട​ത്.

പി​ന്നീ​ട് ക​രി​ങ്ക​യം ന​ന്ന​ങ്ങാ​ടി​യി​ൽ റ​ബ​ർ​തോ​ട്ട​ത്തി​ലെ വ​ഴി​യി​ലും ടാ​പ്പിം​ഗ് ന​ട​ത്തി​യി​രു​ന്ന ധ​ർ​മ​ജ​നും ക​ടു​വ​യെ തൊ​ട്ട​ടു​ത്ത് കാ​ണു​ക​യു​ണ്ടാ​യി. പ​ല​യി​ട​ത്തും ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും കാ​ണ​പ്പെ​ട്ടി​രു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال