ആനക്കര: തെരുവുനായ്ക്കളെ ആക്രമിച്ചു മുള്ളൻപന്നികൾ. സ്കൈലാബ് വില്ല റോഡിലാണ് മുള്ളന്പന്നിക്കൂട്ടങ്ങള് തെരുവുനായക്കളെ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.
മുള്ളൻപന്നികളുടെ കൂര്‍ത്തമുള്ളുകള്‍ നെറ്റിയിലും വായയിലും മറ്റും തറച്ചു പുറത്തേക്കുതള്ളിയ നിലയിലാണ് രണ്ടിലേറെ തെരുവുനായകള്‍ നടക്കുന്നത്. ഒരു നായയുടെ വായയിലൂടെ മുള്ളുതറച്ച് പുറത്തേക്കുവന്ന നിലയിലാണ്.
വേദന സഹിക്കാനാകാതെ ഓടിനടക്കുകയാണ് നായകൾ. വില്ലറോഡ് ഭാഗങ്ങളില്‍ പന്നിയെക്കാളുംകൂടുതല് വലിയ മുള്ളന്പന്നികളാണുള്ളത്. ഇവ കൂട്ടമായിട്ടാണ് കഴിഞ്ഞദിവസം ആറോളം വരുന്ന തെരുവുനായകളെ ആക്രമിച്ചത്.