. കുടിവെള്ളം, പാർപ്പിടം, ശുചിത്വം എന്നിവക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് തുഷാര സുബീഷ് അവതരിപ്പിച്ചു.കുടിവെള്ള, ശുചിത്വ മേഖലകൾക്ക് 60.02 ലക്ഷം രൂപയും ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് 4.29 കോടി രൂപയും കാർഷിക മേഖലയ്ക്ക് 45.07 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്..1.17 കോടി രൂപയുടെ പശ്ചാത്തല മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും വനിതകളുടെ ക്ഷേമത്തിന് വിവിധ പദ്ധതികൾക്കായി 24 ലക്ഷം രൂപയും പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 81 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതുജന സേവനങ്ങളുടെ സമഗ്ര മേഖലയും സ്പർശിക്കുന്ന ബജറ്റിൽ നൂതന പദ്ധതികൾക്കായി വിവിധ ഫണ്ടുകൾ ഉൾക്കൊള്ളിക്കാനായിട്ടുണ്ട്. പ്രസിഡണ്ട് കെ എ ജ്യോതിഷ് അധ്യക്ഷനായി.
Tags
Thrissur / Top News
