സംസ്ഥാനത്ത് എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും


സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2.69 കോടി വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. കരട് വോട്ടർ പട്ടികയിൽ നിന്ന് അമ്പത്തിമൂവായിരത്തോളം പേരെ ഒഴിവാക്കി.

ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേരാണ് പുറത്തായത്. ശേഷം നടന്ന ഹിയറിങ്ങിന് പിന്നാലെയാണ് മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53,229 പേരെ കൂടി ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ കരട് പട്ടികയിൽ നിന്ന് 15,11,292 വോട്ടർമാരുടെ വർദ്ധനവും കൂട്ടിച്ചേർത്താണ് 2,69,53,644 പേർ അന്തിയ പട്ടികയിൽ ഇടം നേടിയത്. പുരുഷന്‍മാര്‍ – 1,31,26,048, സ്ത്രീകള്‍ – 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്.

4,24,518 പുതിയ വോട്ടർമാർ മാരും ഇതിൽ ഉൾപ്പെടുന്നു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷവും അർഹരാവർ ഉണ്ടെങ്കിൽ പേര് കൂട്ടിച്ചേർക്കാമെന്നും ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال