സന്തോഷ് ട്രോഫി സെമിഫൈനൽ: പഞ്ചാബിനെ നേരിടാൻ ഒരുങ്ങി കേരളം


അസാമിലെ ദകുവാഖാന സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചക്ക് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി സെമിഫൈനൽ മത്സരത്തിൽ ശക്തരായ പഞ്ചാബിനെ നേരിടാൻ ഒരുങ്ങി കേരളം. ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത കേരളം പിന്നീട് റെയിൽവേസിനോട് സമനില വഴങ്ങി. ഒഡിഷയെയും മേഘാലയെയും കീഴടക്കി ക്വാർട്ടർ ഉറപ്പിച്ചെങ്കിലും അവസാന മത്സരത്തിൽ സർവീസസിനോട് 0-1ന് പരാജയം വഴങ്ങി.

ടൂർണമെന്റിൽ ഒരു മത്സരം മാത്രം തോറ്റിട്ടുള്ള കേരളം, ക്വാർട്ടർ ഫൈനലിൽ അതിഥേയരായ അസാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തിരുന്നു.മികച്ച പ്രതിരോധവും , ചടുലമായ മധ്യനിരയുമായി കേരളം കളത്തിലിറങ്ങുമ്പോൾ, അവരുടെ മുന്നേറ്റനിരക്കാരുടെ ഫിനിഷിങ് മികവ് ടീമിന് അധിക കരുത്തും ആത്മവിശ്വാസവും നൽകുന്നു.

കേരളത്തിന്റെ ശക്തമായ ഗോൾകീപ്പിംഗ്, അച്ചടക്കമുള്ള പ്രതിരോധം, വേഗതയേറിയ ആക്രമണം എന്നിവയാണ് ഇന്നത്തെ പോരാട്ടത്തിൽ നിർണായകമാവുക.എന്നാൽ കേരളത്തിന്റെ സാങ്കേതികമികവിനെ വേഗവും കറുത്തതും സമന്വയിപ്പിച്ച് ഭേദിക്കാനാകും പഞ്ചാബികൾ ശ്രമിക്കുക.ഈ സെമിഫൈനലിലെ വിജയി പിന്നീട് റയിൽവേസും സർവീസസുമായുള്ള സെമിയിലെ വിജയിയെ കലാശപോരാട്ടത്തിൽ നേരിടും
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال