കമ്പിയുടെ കാലം കഴിഞ്ഞു... കമ്പിയിട്ട് വിഷമിക്കണോ... സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന പരസ്യങ്ങളാണ് ഇതെല്ലാം. പല്ലിൽ കമ്പി ഇടുന്നതിനെ കുറിച്ചാണ് ഈ പരസ്യങ്ങളിൽ എല്ലാം പറയുന്നത്. പല്ലിൽ കമ്പി ഇടുന്നത് ഒഴിവാക്കാമെന്നും ഇൻവിസിബിൾ അലൈനേഴ്സിലേക്ക് മാറൂ എന്നുമാണ് ഈ പരസ്യത്തിന്‍റെ അര്‍ത്ഥം. ഇപ്പോൾ ഇത്തരം പരസ്യങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള ഡെന്‍റൽ കൗൺസിൽ. ദന്തചികിത്സാ രംഗത്ത് വർദ്ധിച്ചുവരുന്ന എത്തിക്സ് വിരുദ്ധമായ പരസ്യങ്ങൾക്കും തെറ്റായ ചികിത്സാ അവകാശവാദങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള ഡെന്‍റൽ കൗൺസിൽ വ്യക്തമാക്കുന്നു. ഡെന്‍റിസ്റ്റുമാരും ഡെന്‍റൽ ക്ലിനിക്ക് ഉടമകളും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ നടത്തുന്ന നിയമവിരുദ്ധമായ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കൗൺസിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
'കമ്പിയുടെ കാലം കഴിഞ്ഞു' പരസ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ വരുന്നു; എത്തിക്സ് വിരുദ്ധമെന്ന് ഡെന്‍റൽ കൗൺസിൽ
byArjun.c.s
-
0