തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. ഒളിവിലായിരുന്ന പ്രതികളായ കിരണം, സജിനും തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്ന്. നേരത്തെ കേസിലെ മറ്റു നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായത്തോടെയാണ് കൂട്ട ബലാത്സംഗ കേസിലെ അഞ്ചും ആറും പ്രതികളായ കിരണും, സജിനും കീഴടങ്ങിയത്.
പ്രതികൾ ഒളിവിൽ പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ അടക്കം മഫ്തിയിൽ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ, കേസിലെ രണ്ടാം പ്രതിയെയും മൂന്നാം പ്രതിയെയും ഒളിവ് സങ്കേതത്തിൽ എത്തി പൊലീസ് പിടികൂടിയിരുന്നു.
കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടർ, കുളക്കോട് സ്വദേശി ബെർലിൻ ദാസ്, ചുമത്ര സ്വദേശി രൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് എന്നിവരാണ് നേരത്തെ അറസ്റ്റിലായ പ്രതികൾ. ഇതിൽ സുബിൻ അലക്സാണ്ടറിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു സ്പായിൽ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് ജീവനക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയത്.
സംഭവത്തിൽ ഉൾപ്പെട്ട ആറു പേർക്കും പലതരത്തിലുള്ള ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്പായിലെ കൂട്ടബലാസംഗ കേസ് രജിസ്റ്റർ ചെയ്യുന്നത്.
അതിജീവിതയുടെ മോഴിയുടെ അടിസ്ഥാനത്തിൽ അതിജീവതയുടെ സഹപ്രവർത്തകയുടെ ഇടപെടൽ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.