വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ര​ണ്ടു​പേ​ർ മ​രി​ച്ചു : ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​രം


വി​ഴി​ഞ്ഞം: മ​ത്സ്യ​മു​ട്ട​കൊ​ണ്ടു​ള്ള വി​ഭ​വം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടു പേ​ർ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷാ​ബാ​ധ​യെ തു​ട​ർ​ന്നെ​ന്ന് സം​ശ​യം. കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദാ ബീ​വി, മ​രു​മ​ക​ൻ ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം എ​ത്തി​യ ഇ​വ​രു​ടെ കു​ടും​ബം വി​ഴി​ഞ്ഞ​ത്തെ സാ​യാ​ഹ്ന ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട് ഇ​വ​ർ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ഴി​ഞ്ഞ​ത്ത് വൈ​കി​ട്ട് മാ​ത്രം തു​റ​ക്കു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. ഈ ​ഹോ​ട്ട​ൽ പോ​ലീ​സ് പൂ​ട്ടി​ച്ചു. മ​രി​ച്ച ര​ണ്ട് പേ​രും നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള​യാ​ളും മീ​ൻ മു​ട്ട കൊ​ണ്ടു​ള്ള വി​ഭ​വം ക​ഴി​ച്ച​താ​യാ​ണ് വി​വ​രം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച​ത് ആ​റ് പേ​രി​ൽ നാ​ല് പേ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഷാ​ജി​യു​ടെ ഭാ​ര്യ സ​ജീ​ന പാ​രി​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. സ​ജീ​ന ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഷാ​ജി മ​രി​ച്ച​ത്. നി​ല​മേ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് റ​ഷീ​ദ ബീ​വി മ​രി​ക്കു​ന്ന​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال