റെക്കോർഡ് വരുമാനവുമായി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്


മൂന്നാറിലെ വിനോദസഞ്ചാര മേഖലക്ക് പുതുജീവൻ നൽകിയ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ഒരു വർഷത്തിനുള്ളിൽ 1.5 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. കഴിഞ്ഞ വർഷം ആരംഭിച്ച സൈറ്റ് സീയിങ് സർവീസ് ഇതിനകം 40,000ലധികം യാത്രക്കാരെ കൊണ്ടുപോയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി 9ന് മുന്നാർ ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. മികച്ച ജനപിന്തുണ ലഭിച്ചതോടെ ഈ വർഷം ജനുവരി 4ന് രണ്ടാമത്തെ ഡബിൾ ഡക്കർ ബസും കെഎസ്ആർടിസി നിരത്തിലിറക്കി. ഇരുനിലകളും ഗ്ലാസ് നിർമ്മിതമായ ബസുകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

മുന്നാറിന്റെ മലമടക്കുകളും പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളും ചുറ്റിപ്പറ്റിയ യാത്ര സഞ്ചാരികൾക്ക് മനോഹരമായ അനുഭവമാണ് നൽകുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ സർവീസ് മുന്നാറിലെത്തുന്ന സ്വദേശികളും വിദേശികളും ഒരുപോലെ സ്വീകരിച്ചതോടെ ടൂറിസം രംഗത്ത് പുതിയ ദിശാബോധം സൃഷ്ടിച്ചിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال