ചോ​റ്റാ​നി​ക്ക​ര​യി​ൽ 16കാ​രി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ൽ


കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് പ​തി​നാ​റു​കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്. പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള കൊ​റി​യ​ൻ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും പോ​ലീ​സി​ന് യാ​തൊ​രു സൂ​ച​ന​യും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പ​തി​നാ​റു​കാ​രി​യു​ടെ ഫോ​ൺ പോ​ലീ​സ് തു​റ​ന്നു​പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫോ​ണി​ലെ ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്ത നി​ല​യി​ലാ​യ​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

ജ​നു​വ​രി 27നാ​ണ് തി​രു​വാ​ങ്കു​ളം മാ​മ​ല​യി​ൽ ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദി​ത്യ​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ൻ യു​വാ​വ് മ​രി​ച്ച​തി​ൽ മ​നം​നൊ​ന്താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال