യുകെയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പിറവം സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടി: മുഖ്യ പ്രതി പിടിയിൽ


യുകെയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പിറവം സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. ഒളിവിലായിരുന്ന തൃശ്ശൂർ സ്വദേശി മാളിയേക്കൽ ബെന്നിയാണ് അറസ്റ്റിലായത്. പിറവം പൊലീസ് ആണ് വടക്കാഞ്ചേരിയിൽ നിന്നും പ്രതിയെ പിടി കൂടിയത്. 

കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായി 13 ഓളം കേസുകളിൽ പ്രതിയായ തൃശ്ശൂർ അത്താണി സ്വദേശി 57 വയസ്സുള്ള മാളിയേക്കൽ ബെന്നിയാണ് അറസ്റ്റിലായത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിയിൽ നിന്നും പ്രതിയെ പിടികൂടിയത്. ഭാര്യവീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.

2023 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യു കെ യിൽ ജോലി വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് 12 ലക്ഷം തട്ടിയെടുത്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒരു അഭിഭാഷകൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പിറവം പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال