കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത: ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിൽ ആശ്വാസ വാർത്ത. വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫെബ്രുവരിയിലെ ബില്ല് തുക കുറയും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല.

ജനുവരി മാസത്തെ അപേക്ഷിച്ച് വലിയ കുറവാണ് സർചാർജിൽ ഉണ്ടായിരിക്കുന്നത്. പ്രതിമാസ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് പൂജ്യം ആയിരിക്കും. ജനുവരിയിൽ ഇത് യൂണിറ്റിന് 8 പൈസയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് വെറും 4 പൈസ മാത്രമായിരിക്കും സർചാർജ്. ജനുവരിയിൽ ഇത് 7 പൈസയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال