കേരളത്തിന്റെ, വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകി ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് (Freeze) റെയിൽവേ ബോർഡ് നീക്കി. മൂന്ന് പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് ജീവൻ വെക്കുന്ന നിർണ്ണായകമായ 'ഡീ-ഫ്രീസിംഗ്' (De-freezing) ഉത്തരവാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ പാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വേഗം കൂടും. തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചത്.
ഗുരുവായൂർ - തിരുനാവായ റെയിൽവേ പാത: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി
bynewsfact web desk
-
0