മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി


പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി. കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സിഡബ്ല്യുസിയുടെ കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും. ആദ്യഘട്ട കൗൺസിലിങ്ങിൽ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. 5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പൊലീസിന് കൈമാറുകയും ചെയ്തു. നിലവിൽ മൊഴി നൽകിയ 6 വിദ്യാർത്ഥികൾക്കും സിഡബ്ല്യുസിയുടെ കാവൽപ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ​ഗൗരവകരമായ പരാതിയായിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധയിൽപെടുത്താതിരുന്നത് വീഴ്ചയാണെന്നും എം സേതുമാധവൻ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال