മാമി തിരോധാനക്കേസ്: ഗൾഫിൽ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലുള്ളത് നാല് പേർ


ദുബൈ: മാമി തിരോധാനക്കേസിൽ ഗൾഫിൽ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലുള്ളത് നാല് പേർ. കേസിലെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിവരം. വെളിപ്പെടുത്തലിലുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. മാമി കാണാതാകും മുൻപ് ഗൾഫിലേക്ക് യാത്ര നടത്തിയിട്ടുള്ളത് അന്വേഷണ സംഘവും പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ആരുമായൊക്കെ ഇടപെട്ടുവെന്നതും പരിശോധിച്ചിരുന്നു. ഇത്തരത്തിൽ മൂന്നോ നാലോ പേരുടെ പങ്കിൽ വ്യക്തത കിട്ടാൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നു.

എന്നാൽ ഇവർക്ക് യാത്ര വിലക്ക് കാരണം നാട്ടിൽ വരാനാകാത്തതും ഇവിടെ വന്നുള്ള അന്വേഷണത്തിലുള്ള പരിമിതിയും തിരിച്ചടിയായി. യാത്രാ വിലക്ക് മനപ്പൂർവ്വം സൃഷ്ടിച്ചെടുത്തതാണോയെന്നും സംശയിക്കുന്നു. കേസിൽ രംഗത്തു വരുന്നവരുടെ ഭിന്ന താൽപര്യങ്ങളും വ്യക്തതയില്ലാത്ത പശ്ചാത്തലവും മാമിയുടെ തന്നെ ഇടപാടുകളിലെ സങ്കീ ർടണതകളും ചേർന്ന് കുഴഞ്ഞു മറിഞ്ഞതാണ് സാഹചര്യം. കേവലം മിസിങ് കേസിനപ്പുറമുള്ള ചിലത് മാമി തിരോധാനക്കേസിലുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചയാൾ പറഞ്ഞിരിക്കുന്നത്. അന്വേഷണ സംഘം സ്ഥിരീകരിക്കുന്ന ഗ൮ഫ് യാത്രയിൽ തന്നെയാണ് 2023ൽ ഇയാളുമായി മാമി കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. അന്വേഷണ പരിധി വ്യാപിപ്പിക്കേണ്ട തരത്തിൽ മാമി കേസ് ഗൾഫിലേകക് കൂടി നീണ്ടു കിടക്കുന്നുവെന്ന് വ്യക്തം. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال