പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം: ബെവ്‌കോയുടെ നടപടിക്കെതിരെ ഹൈക്കോടതി


പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച ബെവ്‌കോയുടെ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ബെവ്‌കോയുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ്. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയാണെന്നതാണ് ഹര്‍ജിയിലെ പ്രധാന വാദം.

പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നു പുറത്തിറക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്കായി ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ പരസ്യം പുറത്തിറക്കിയത്. മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കാനാണ് ബെവ്‌കോ തീരുമാനിച്ചിരുന്നത്.

പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിര്‍മ്മിക്കാനിരിക്കുന്ന ബ്രാന്‍ഡിക്കായി പൊതുജനങ്ങളില്‍ നിന്ന് പേര്‍–ലോഗോ നിര്‍ദേശങ്ങള്‍ ക്ഷണിച്ചായിരുന്നു ബെവ്‌കോയുടെ നടപടി. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് പേര്‍ക്കും ലോഗോക്കും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അയക്കണമെന്ന് ബെവ്‌കോ എംഡി അറിയിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال