കൈക്കൂലി വാങ്ങിയ റിട്ട. എസ് ഐക്ക് എഴ് വർഷം തടവും പിഴയും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിതാണ് പ്രതിക്ക് ഏഴ് വർഷം തടവും 20000 രൂപ പിഴയും വിധിച്ചത്. 2015-ല്‍ ചാത്തന്നൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ആര്‍. മോഹനനാണ് കുറ്റക്കാരൻ. അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനം വിട്ടുനല്‍കുന്നതിനും കേസിലെ എഫ് ഐ ആര്‍ നല്‍കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൊല്ലം വിജിലൻസ് കോടതി സ്ഥാപിച്ച ശേഷമുള്ള ആദ്യ വിധി പ്രസ്താവമാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.