സ്വർണ കപ്പ് കണ്ണൂരിന്: തൃശ്ശൂരിന് രണ്ടാം സ്ഥാനം


അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂർ നേടി. 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റെ സ്വർണ്ണ കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ ഇത്തവണ തിരിച്ചുപിടിച്ചത്.

1023 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്. സ്വർണകപ്പ് മോഹൻലാൽ, മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ രാജൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് കൈമാറി.

ജില്ലകളുടെ പോയിൻ്റ് നില

കണ്ണൂർ- 1028
തൃശൂർ- 1023
കോഴിക്കോട് -1017
പാലക്കാട് -1013
കൊല്ലം – 986
മലപ്പുറം – 981
തിരുവനന്തപുരം -977
എറണാകുളം- 976
കാസർഗോഡ് – 947
കോട്ടയം-942
വയനാട്- 935
ആലപ്പുഴ-927
പത്തനംതിട്ട-890
ഇടുക്കി -848
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال