'ഓപ്പറേഷന്‍ ഷോര്‍ട് സര്‍ക്ക്യൂട്ട്': മലപ്പുറത്ത് ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തി


മലപ്പുറം: ജില്ലയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫിസുകളിലെ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ വിജിലന്‍സ് 'ഓപ്പറേഷന്‍ ഷോര്‍ട് സര്‍ക്ക്യൂട്ട്' മിന്നല്‍ പരിശോധന നടത്തി. ജില്ലയിലെ വിവിധ ഓഫിസുകളിലും നടന്ന പരിശോധനയില്‍ ഗൗരവകരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി സെക്ഷന്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരില്‍ നിന്നായി കണക്കില്‍പ്പെടാത്ത 34,000 രൂപയാണ് പിടിച്ചെടുത്തത്. മഞ്ചേരി സെക്ഷന്‍ ഓഫിസിലെ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ സബ് എന്‍ജിനീയര്‍ക്ക് ഗൂഗിള്‍ പേ വഴി 70,500 രൂപ അയച്ചുകൊടുത്തത് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് കരാര്‍ നടപടികളുമായി ബന്ധപ്പെട്ട കൈക്കൂലിയാണോ എന്ന് പരിശോധിക്കുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال