തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. എന്‍എസ്എസ് ആസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണെന്നും പാലക്കാട് ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും താന്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന്: പി ജെ കുര്യന്‍
byArjun.c.s
-
0