കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിക്കായി അന്വേഷണം ഊർജിതം


പെരിന്തൽ മണ്ണ ദൃശ്യക്കൊലക്കേസ് പ്രതി കുതിരവട്ടത്ത് ചികിത്സയിലായിരിക്കെ ചാടിപ്പോയ പ്രതി വിനീഷിനായി തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതി കേരളം വിട്ടതായാണ് ലഭിക്കുന്ന സൂചന. ഇതിനെത്തുടർന്ന് പൊലീസ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘം കർണ്ണാടകയിൽ അന്വേഷണം നടത്തുന്നതായും വിവരമുണ്ട്.

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരിക്കെയാണ് അഞ്ച് ദിവസം മുന്നെ പ്രതി വിനിഷ് ചാടിപ്പോയത്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്നാണ് പുറത്തുചാടിയത്. മുന്നെയും പ്രതി ചാടി പോയിട്ടുണ്ട്. 2022 ലാണ് ഇത്. അപ്പോൾ കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിൻ്റെ കൂടം പശ്ചാത്തലത്തിലാണ് പ്രതിയെ പിടികൂടാൻ അന്വേഷണം അന്യ സംസ്ഥാനത്ത കേന്ദ്രീകരിച്ച് നടത്തുന്നത്.

തമിഴിനാടും ആന്ധ്രയും കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 2021 ലാണ് പെരിന്തൽ മണ്ണ സ്വദേശിയായ ദൃശ്യയെ പ്രണയനൈരാശ്യം പറഞ്ഞ് കുത്തികൊന്നത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. അവിടെ നിന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال