ശബരിമല സ്വർണ്ണ മോഷണക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങാൻഎസ്ഐടി ഇന്ന് അപേക്ഷ നൽകിയേക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകുക. തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ ധരിപ്പിക്കും.
പ്രധാനമായും തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് എസ്ഐടിയുടെ അന്വേഷണം. ഇതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം തന്ത്രിയുടെ ചെങ്ങന്നൂർ ഉള്ള വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. റിമാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മാറിയതിനെ തുടർന്ന് വീണ്ടും തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് തന്ത്രി നിലവിൽ ഉള്ളത്.
കഴിഞ്ഞ ദിവസം തന്ത്രി അറസ്റ്റിലാകുന്നതോടെ ശബരിമല സ്വർണ മോഷണക്കേസിൽ നിർണായക വഴിത്തിരിവാണായത്. കണ്ഠര് രാജീവർക്ക് സ്വർണ മോഷണക്കേസിലുള്ള ബന്ധത്തെപ്പറ്റിയുള്ള നിർണായക കണ്ടെത്തലുകളും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. കസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും സംഭവം നടത്താനുള്ള അനുവാദം കൊടുത്തതും തന്ത്രി കണ്ഠര് രാജിവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.