തൃശ്ശൂർ കോർപ്പറേഷനിലെ കഴിഞ്ഞ 18 ദിവസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ ആവശ്യപ്പെട്ട് BJP കൗൺസിലർമാർ ബഹു മേയർ ശ്രീമതി. നിജി ജസ്റ്റിനേയും, സെക്രട്ടറിയേയും , സന്ദർശിച്ച് ജനങ്ങൾക്കു വേണ്ടി നിവേദനം നൽകി.
എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് BJP തൃശ്ശൂർ കോർപ്പറേഷൻ പാർലിമെൻ്ററി പാർട്ടി ലീഡറും പൂങ്കുന്നം കൗൺസിലറുമായ രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ തന്നെ കോർപ്പറേഷൻ Water Section , കേരളവാട്ടർ അതോറിറ്റി കൗൺസിലർമാർ എന്നിവരുടെ യോഗം വിളിക്കാമെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്നും മേയർ ഉറപ്പ് നൽകി. സന്ദർശനത്തിന് കൗൺസിലർമാരായ കൃഷ്ണമോഹൻ വിനോദ് കൃഷ്ണ , മുംതാസ് ചിഞ്ചു , പത്മിനി ഷാജി , Adv രേഷ്മ മേനോൻ എന്നിവർ നേതൃത്വം നൽകി.