ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞു; 15 പേർക്ക് പരിക്ക്


നാരകക്കാനം അമലഗിരിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ട്രാവലർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം ആര്യനാട് നിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്നു വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. അമലഗിരിക്ക് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നാണ് സൂചന.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ എല്ലാവരെയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال