കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ.കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കൊച്ചു മകൻ കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്,
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.