ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ പ്രചാരകരാകുവാൻ സമൂഹം മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധ സംഗമം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ തിരുമേനി ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ യുവജന സഖ്യം വൈസ് പ്രസിഡൻ്റ് ലിജോ ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു.