തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാട്ടാക്കട ആമച്ചലിൽ ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്. അഭിജിത്തിന്‍റെ അമ്മ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്. ആമച്ചൽ മുസ്ലിം പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു. തുടര്‍ന്ന് ബൈക്കിൽ നിന്ന് അഭിജിത്ത് തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടയിൽ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിൻചക്രം അഭിജിത്തിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒന്നരമണിക്കൂറോളമാണ് മൃതദേഹം റോഡിൽ തന്നെ കിടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 5.45ന് അപകടം നടക്കുന്നതിന്‍റെയും പിന്നീട് 6.45നും മൃതദേഹം റോഡിൽ തന്നെ കിടക്കുന്നതും ആളുകള്‍ തടിച്ചുകൂടിയതും ദൃശ്യങ്ങളുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال