കനത്ത മൂടൽമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ. പുകമഞ്ഞ് ട്രെയിൻ വ്യോമ ഗതാഗത സർവീസുകളെ ബാധിച്ചു. നിരവധി വിമാന സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. 125 ലധികം സർവീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്. ദീർഘദൂര ട്രെയിൻ സർവീസുകളും വൈകി.
അതേസമയം ശനിയാഴ്ച ഉണ്ടായ കനത്ത മഞ്ഞിൽ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ അപ്രത്യക്ഷമായി. മഞ്ഞിനോടൊപ്പം അടുത്ത നാളുകളിലായി തുടരുന്ന പുകശല്യവും കൂടിയായതോടെ താജ്മഹലിലെത്തിയ വിനോദസഞ്ചാരികൾക്ക് നിരാശരായി മടങ്ങേണ്ടി വന്നു. മൂടൽ മഞ്ഞിൽ താജ്മഹൽ പൂർണമായും അപ്രത്യക്ഷമായ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതി ശൈത്യത്തോടൊപ്പം വായു മലിനീകരണവും ഉത്തരേന്ത്യയിലും പ്രത്യേകിച്ച് ദില്ലിയിലും രൂക്ഷമായി തുടരുകയാണ്. പലയിടത്തും വായു ഗുണനിലവാര തോത് 500 നു മുകളിലാണ്.