ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ: ലിസ്റ്റ് പുറത്ത്


മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച വർഷമാണ് 2025. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമയും മേക്കിങ്ങിലും പ്രമേയത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും നിൽക്കാതെ സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യവിസ്മയമാണ് സമ്മാനിച്ചത്. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനും മലയാള സിനിമ ഈ വർഷം സ്വന്തമാക്കിയിട്ടുണ്ട്. വർഷം അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ മികച്ച ഓപ്പണിം​ഗ് കളക്ഷൻ ലഭിച്ച പടങ്ങളുടെ ലിസ്റ്റ് പുറത്തുവരികയാണ്. കേരളത്തിലെ മാത്രം കണക്കാണിത്.

പത്ത് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റിൽ ഒന്നാമതുള്ളത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ആണ്. 14.07 കോടി രൂപയാണ് കേരളത്തിൽ നിന്നും എമ്പുരാൻ ആദ്യദിനം നേടിയതെന്നാണ് റിപ്പോർട്ട്. എമ്പുരാന് പുറമെ മോഹൻലാലിന്റെ തുടരുവും ഹൃദയപൂർവ്വവും ലിസ്റ്റിലുണ്ട്. മമ്മൂട്ടിയുടെ രണ്ട് സിനിമകളും ഇക്കൂട്ടതിലുണ്ട്. ദിലീപ്, പ്രണവ് മോഹൻലാൽ, നസ്ലെൻ, കല്യാണി പ്രിയദർശൻ, ആസിഫ് അലി എന്നിവരുടെ ചിത്രങ്ങളാണ് മറ്റുള്ളവ. തുടരുമിനെ പിന്തള്ളി ​ദിലീപ് ചിത്രം ഭഭബ ലിസ്റ്റിൽ രണ്ടാമതാണ്. 7. 32 ആണ് ആദ്യദിനം ഭഭബ കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. 4.92 കോടിയുമായി മമ്മൂട്ടിയുടെ കളങ്കാവൽ നാലാമതാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال