പാലക്കാട്‌ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു


പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇവരുടെ ദേഹത്തു കൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്‍റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال