പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യം: ദിലീപ് കോടതിയിൽ അപേക്ഷ നൽകി


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ, പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ അപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്. നിലവിൽ ഇത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ്.

എന്നാൽ, ദിലീപിന് പാസ്‌പോർട്ട് വിട്ടുനൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് തങ്ങളെന്നും, അതിനാൽ പാസ്‌പോർട്ട് വിട്ടുനൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പാസ്‌പോർട്ട് വിട്ടുനൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കുകയാണ്. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال