സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങൾ വീണ്ടും ശ്രമം നടത്തും


കൽപ്പറ്റ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങൾ വീണ്ടും ശ്രമം നടത്തും. തിരുനെല്ലി ക്ഷേത്രം പണം ആവശ്യപ്പെട്ട് ഇന്ന് ബാങ്കുകളെയും സൊസൈറ്റികളെയും സമീപിക്കും. ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് മുൻനിർത്തായാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങൾ വീണ്ടും ശ്രമം നടത്തുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال