സീരിയൽ സിനിമാ താരമായ ചൈത്രയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി


സീരിയൽ സിനിമാ താരമായ ചൈത്രയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരമാണ് തട്ടികൊണ്ടുപോയത്.ചൈത്രയുടെ സഹോദരി നൽകിയ പരാതി അനുസരിച്ച് ദാമ്പത്യ പ്രശ്നങ്ങൾ കാരണം ഇരുവരും എട്ട് മാസത്തോളമായി പിരിഞ്ഞു കഴിയുകയായിരുന്നു.

ഡിസംബർ ഏഴിന് മൈസൂരുവിലേക്ക് ഷൂട്ടിങിന് പോകവെയാണ് ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരം ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. ചൈത്ര സുഹൃത്തിനെ വിളിച്ച് തട്ടിക്കൊണ്ടുപോയ വിവരം പറഞ്ഞതിനു പിന്നാലെയാണ് കുടുംബം ഈ കാര്യം അറിഞ്ഞത്.

തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിച്ച് കുട്ടിയെ നൽകണമെന്നും എങ്കിൽ ചൈത്രയെ വെറുതെ വിടാമെന്നും ആവശ്യപ്പെട്ടു. നിലവിൽ ബംഗളൂരു പൊലീസ് ഹർഷവർദ്ധനെതിരെ കേസെടുത്തിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال