വടകര മുനിസിപ്പൽ ചെയർപേ‍ഴ്സണായി എൽഡിഎഫിന്റെ പി കെ ശശി അധികാരമേറ്റു


കോ‍ഴിക്കോട്ടെ വടകര മുനിസിപ്പൽ ചെയർപേ‍ഴ്സണായി എൽഡിഎഫിന്റെ പി കെ ശശി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിപിഐ എം വടകര ഏരിയ കമ്മിറ്റി അംഗം കൂടിയായ പി കെ ശശി നഗരസഭയിലെ കല്ലുനിര വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപെട്ടത്. 48 കൗൺസിലർമാർ ഉള്ള വടകര മുനിസിപ്പാലിറ്റിയിൽ 28 വോട്ടുകൾ നേടിയാണ് ഇദ്ദേഹം അധ്യക്ഷനായത്.

കഴിഞ്ഞ ഭരണസമിതി തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകുമെന്ന് പി.കെ ശശി പറഞ്ഞു. യുഡിഎഫിലെ എം ഫൈസലിന് 17 വോട്ടും എൻഡിഎയിലെ വ്യാസന് 3 വോട്ടും ലഭിച്ചു. വൈസ് ചെയർപേഴ്സണായി എൽഡിഎഫിലെ കെ എം ഷൈനി തെരഞ്ഞെടുക്കപ്പെട്ടു. കെ എം ഷൈനിക്കും 28 വോട്ടുകളാണ് ലഭിച്ചത്. UDFൽ നിന്ന് മത്സരിച്ച സി കെ ശ്രീജിനക്ക് 17 വോട്ടും എൻഡിഎയിൽ നിന്ന് മത്സരിച്ച പി കെ സിന്ധുവിന് മൂന്നു വോട്ടുമാണ് ലഭിച്ചത്.

അതേസമയം എറണാകുളം എലൂർ നഗരസഭയിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചു. 32-ാം വാർഡിൽ കൗൺസിലറായി വിജയിച്ച ലൈജി സജീവനെ ആണ് നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ലീലാ ബാബുവാണ് വൈസ് ചെയർപേഴ്സൺ. 15 വോട്ടുകൾ നേടിയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർ ഭരണം ഉറപ്പിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال