പാലക്കാട് ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്ക്റ്റ് മരിച്ചു


പാലക്കാട്: ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്ക്റ്റ് മരിച്ചു. മങ്കര കല്ലൂർ സ്വദേശി അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ എന്ന രവി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു അപകടം. കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ വച്ച് ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കുഴഞ്ഞ് വീണ രവി ചന്ദ്രനെ കെ പി എസ് ടി എ ആംബുലൻസ് ഡ്രൈവർ അസ്കർ അലിയുടെ നേതൃത്വത്തിൽ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال