ജമ്മു കശ്മീരിൽ ശ്രീനഗർ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തിൽ ഏഴ് പേര് മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. ഫോറൻസിക് പരിശോധനയ്ക്ക് എത്തിച്ച വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.