നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: മുൻകരുതലുമായി വനംവകുപ്പ്


മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാൽ, ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി. പ്രദേശത്തെ പന്നി ഫാമുകളിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചു. മനുഷ്യരിലേക്കോ, മറ്റു മൃഗങ്ങളിലേക്കോ ആഫ്രിക്കൻ പന്നിപ്പനി പടരാൻ സാധ്യതയില്ല. എന്നാൽ, പന്നിഫാമുകളിലേക്ക് രോഗമെത്തിയാൽ ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പന്നികളെയെങ്കിലും നശിപ്പിക്കേണ്ടി വന്നേക്കും. ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ് മരുത വനത്തിൽ കാട്ടുപന്നികളെ കൂട്ടമായി ചത്തനിലയിൽ കണ്ടെത്തിയത്. സംശയം തോന്നി സാമ്പിളുകൾ പരിശോധനയ്കക്ക് അയച്ചതിൽ നിന്നാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال