പണം വാങ്ങി കോൺഗ്രസ് നേതൃത്വം സീറ്റ് വിറ്റു: ആരോപണവുമായി ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി


തനിക്ക് നൽകേണ്ട സീറ്റ് അവസാന നിമിഷം പണം വാങ്ങി കോൺഗ്രസ് നേതൃത്വം വിറ്റെന്ന് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉളിയനാട് ജയൻ. പോസ്റ്റർ വരെ കൈപ്പത്തി ചിഹ്നം വരെ പ്രിൻ്റ് ചെയ്യിച്ച ശേഷം തഴഞ്ഞു. ചിറക്കര UDF പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതി ചോദ്യം ചെയ്തതും സീറ്റ് നഷ്ടപ്പെടാൻ കാരണമായി.

ചാത്തന്നൂർ ഡിവിഷനിലേക്കുള്ള കോൺഗ്രസിൻ്റെ ഒ‍ൗദ്യോഗിക സ്ഥാനാർഥിയായിരുന്നു ഉളിയനാട്‌ ജയൻ. പാര്‍ട്ടി നിർദേശപ്രകാരം നേതാക്കൾക്ക് ഒപ്പം പത്രിക നൽകി, അഭ്യർഥനയും പോസ്റ്ററും അടിച്ചു. ഡിവിഷനിലുടനീളം കോൺഗ്രസ്‌ പ്രവർത്തകരോടൊപ്പം അഭ്യർഥന നടത്തി പ്രചാരണം പകുതി പിന്നിട്ട ഘട്ടത്തിലാണ് ഡിസിസിയുടെ പുതിയ തീരുമാനം വന്നത്‌. ആദ്യം പത്രിക നൽകിയ ഉളിയനാട് ജയനെ മാറ്റി ദിലീപ് ഹരിദാസനെ ഒ‍ൗദ്യോഗിക സ്ഥാനാർഥിയാക്കി ചിഹ്നവും അനുവദിച്ചു. തുടർന്നായിരുന്നു ജയൻ രാജിവെച്ചു. പേയ്മെൻ്റ് സീറ്റെന്ന ആരോപണവും ഉയർന്നു.

നിയോജക മണ്ഡലം കോർ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഏകകണ്‌ഠമായി തീരുമാനിച്ചതായിരുന്നു ജയൻ്റെ സ്ഥാനാർഥിത്വം. ചിഹ്നം കിട്ടിയ ദിലീപ് ഹരിദാസൻ പ്രചാരണം തുടങ്ങിയതോടെ കോൺഗ്രസിൽ പ്രതിഷേധം ഉയർന്നു. കൂട്ടരാജിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. പത്രിക പിൻവലിക്കുന്ന അവസാന നിമിഷവും പലർക്കും ചിഹ്നത്തിനുള്ള പേപ്പർ ലഭിക്കാത്തത് കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കി. മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രവർത്തകനായിരുന്ന ജയൻ കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പ് സമയത്താണ് കോൺഗ്രസിൽ ചേർന്നത്‌.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال