കൊച്ചി: മലയാളികള്‍ ഉള്‍പ്പെട്ട ഇറാന്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ എടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒന്നാം പ്രതി മധു ജയകുമാറിനെയാണ് അന്വേഷണസംഘം നെടുംബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഇറാനിലെ ടെഹറാന്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മധു രാജ്യാന്തര അവയക്കടത്ത് ശൃംഗലയുടെ ഭാഗമായി മധു പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. മധുവിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ 14 ദിവത്തെ കസ്റ്റഡിയില്‍ വിട്ടു.