ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം: ഡി ജി പി രവാഡ ചന്ദ്രശേഖർ


ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമെന്ന് ഡി ജി പി രവാഡ ചന്ദ്രശേഖർ. സന്നിധാനത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് രാത്രി 9.30 ഓടെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

ഇന്ന് തിരക്ക് വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ സ്പോട്ട് ബുക്കിംഗ് 5000 ആയി നിയന്ത്രിച്ചത്.ഭക്തർക്ക് പ്രയാസങ്ങളില്ലാത്ത തരത്തിൽ സുരക്ഷാ കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യാതൊരു ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും കാര്യങ്ങൾ നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഡി.ജി പി വ്യക്തമാക്കി.

അതേസമയം, സന്നിധാനത്ത് ഇന്ന് ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് രാത്രി 10 മണി വരെ എത്തിയത് 100370 പേരാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال