മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം: കന്യാസ്ത്രീക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി


ദില്ലി: മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തിൽ കന്യാസ്ത്രീക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന ഡിജിപിക്കാണ് പരാതി നൽകിയത്. വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കിലൂടെ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ആണ് പരാതി നൽകിയത്. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ ടീന ജോസ് കൊലവിളി പരാമർശം നടത്തുകയായിരുന്നു. ഇതേതുടർന്നാണ് സുപ്രീംകോടതി അഭിഭാഷകൻ പരാതിയുമായി രം​ഗത്തുവന്നിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال