തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് ബി തമ്പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി വി ശിവൻകുട്ടി. രാവിലെ വീട്ടിലെത്തിയ മന്ത്രി ആനന്ദിന്‍റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർ എസ് എസിനെയും ബി ജെ പിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. ബി ജെ പി / ആർ എസ് എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നാണ് മന്ത്രി കുറിച്ചത്. ബി ജെ പിയുടെ ജീർണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി വി ശിവൻകുട്ടി
byArjun.c.s
-
0