അതിജീവിതയുടെ പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്


അതിജീവിത പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. വലിയമല സ്‌റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം, അതിജീവിതയായ പെൺകുട്ടിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നു. രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയതെന്നും മൊ‍ഴിയിലുണ്ട്. ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊ‍ഴിയുണ്ട്. 20 പേജ് വരുന്ന മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്. മൊഴിയെടുക്കൽ അഞ്ചര മണിക്കൂർ നീണ്ടു നിന്നു.

ഇന്നലെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളും മുഖ്യമന്ത്രിക്ക് അവർ കൈമാറി. ഗ‌ർഭഛിദ്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയും ഗർഭിണിയാക്കണം എന്ന് പറയുന്ന സന്ദേശവും പുറത്ത് വന്നതിന് പിന്നാലെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال